ഭൂമിയുടെ അവകാശികൾ (കഥ)
സകലജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം വിശദീകരിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ രചിച്ച ഒരു ഇത്.
മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്.
ഭൂമിയിൽ ജീവിക്കുന്ന മറ്റു ജീവികൾക്കും മനുഷ്യനെ പോലെ ഈ ഭൂമിയിലും പ്രകൃതി നമുക്കായി നൽകുന്ന വിഭവങ്ങളിലും അവകാശം ഉണ്ടെന്നു വിളിച്ചോതുന്നുണ്ട് ഈ കഥ.
ദൈവമേ പ്രപഞ്ചങ്ങളുടെ എല്ലാം സ്രഷ്ടാവേ ഒന്നും അറിഞ്ഞുകൂടാത്ത ഞങ്ങൾക്ക് നേരായമാർഗ്ഗം കാണിച്ചു തരേണമേ"
"കാരുണ്യവാനായദൈവം പൊറുത്തുതരട്ടെ? ശരി വാവലുകളെ മാപ്പ്. നിങ്ങളുടെ രക്തത്തിൽ എനിക്ക് പങ്കില്ല? ദൈവം തമ്പുരാനേ ഞാൻ എന്തുചെയ്യും"
രണ്ടേക്കർ തെങ്ങിൻപറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപ്പനയിലൂടെ സാമ്പത്തിക ഭദ്രതയും മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിന്റെയും 'ഷാൻ' എന്ന ഉശിരൻ നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചിരിക്കുന്ന വേളയിൽ അദ്ദേഹത്തെ അമ്പരപ്പിച്ചു കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു വെക്കാത്തവരും മുള്ളുവേലികളെ മാനിക്കാത്തവരുമായ "ഒരു കൂട്ടർ" അധികാരത്തോടെ കടന്നു വരുന്നതാണ് കഥയുടെ തുടക്കം. ക്ഷണിക്കപ്പെടാതെ ആഗതരാവുന്ന പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും കൊടിയ വിഷമുള്ള കരിന്തേളുകളുമടങ്ങിയ ഇക്കൂട്ടർ യഥാർത്ഥത്തിൽ ഭൂമിയുടെ അവകാശികൾ തന്നെയാണ് എന്നു അദ്ദേഹത്തിന് ബോധ്യമാവുന്നതാണ് കഥാസാരം. ആദർശവാദിയായ കഥാനായകനും പ്രായോഗിക ചിന്താഗതിക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള വാദപ്രതിവാദങ്ങളും നിരായുധനായിരിക്കുന്ന മനുഷ്യന്റെ നിസ്സഹായതയെക്കുറിച്ചുള്ള പരാമർശങ്ങളുമൊക്കെ ഈ കഥയെ കൂടുതൽ ഹൃദ്യമാക്കുന്നു. സർവ്വചരാചരങ്ങളോടുമുള്ള വാത്സല്യവും കഥയുടെ ഓരോ മുക്കിലും മൂലയിലും നിറഞ്ഞു നില്കുന്നുമുണ്ട്.
മനുഷ്യന് നേരിട്ട് ഉപകാരമുള്ള ജീവികൾമാത്രമേ ജീവിച്ചിരിക്കേണ്ടതുള്ളൂ എന്നും ഉപകാരമില്ലാത്തവയെയും ഇങ്ങോട്ടുപദ്രവിക്കുന്നവയെയും കൊന്നൊടുക്കണമെന്നുള്ള സ്വാർഥമായ ചിന്താഗതികളെയാണ് ബഷീർ ‘ഭൂമിയുടെ അവകാശികളി’ലൂടെ ചോദ്യം ചെയ്യുന്നത്.
ഈ കഥ തേന്മാവ്, നോട്ടിരട്ടിപ്പ്, മോഹഭംഗം,
സ്വർണ്ണമാല, തുടങ്ങിയ കഥകളോടൊപ്പം ഇതേ തലക്കെട്ടിലും 'നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും എന്ന കഥാസമാഹാരത്തിലെ 12 കഥകളിലൊന്നായി ഡി സി ബുക്സ്
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പോൾ മണലിൽ എഡിറ്റ് ചെയ്ത് ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ 'ബഷീറിന്റെ ചെറുകഥകൾ -101 പഠനങ്ങൾ' എന്ന കൃതിയിൽ ഈ കഥയും പഠനവിധേയമാകുന്നുണ്ട്.
0 അഭിപ്രായങ്ങള്‍