ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (നോവൽ)
വൈക്കം മുഹമ്മദ് ബഷീർ രചിച്ച ജനപ്രിയമായ ഒരു നോവലാണിത്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.
"ഈ വെളിച്ചത്തിനെന്തു വെളിച്ചം" എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്" എന്ന പേരിലൂടെ ശ്രമിക്കുന്നത്.
മനോഹരവും ശുഭാന്തവുമായ ഒരു പ്രമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നർമ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്ലിം സമുദായത്തിലെ ആചാരവഴക്കങ്ങൾ. വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങൾ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തിൽ. വർത്തമാനകാലത്തു ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം.
- ആർ. ഇ. ആഷർ
ആന ഉണ്ടാർന്ന തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
"ന്റെ പൊന്ന് കുഞ്ഞുപാത്തുമ്മാ, നീ ആനമക്കാരിന്റെ പുന്നാരമോള്ട പുന്നാര മോളാ! നിന്റെപ്പൂപ്പാക്കേ ഒരാനേണ്ടാര്‍ന്ന്, അത് വലിയ അസലുള്ള ആനേര്‍ന്ന്"
-നോവലിൽ നിന്നും.
കഥാപശ്ചാതലം
കുഞ്ഞുപാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെൺകുട്ടിയാണ്. നിഷ്കളങ്കയും നിരക്ഷരയുമായ അവൾ നിസ്സാർ അഹമ്മദ് എന്നു പേരായ വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനും പട്ടണത്തിൽ വളർന്നവനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന കഥ പറയുന്ന ഈ നോവൽ നിരക്ഷരത അന്ധവിശ്വാസങ്ങൾക്ക് വളക്കൂറുള്ള മണ്ണാണെന്നു പഠിപ്പിക്കുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് വായനക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. രസകരമായി വായിക്കാൻ കഴിയുന്ന ഒരു ചെറിയ നോവൽ എന്നതിലുപരി ഒരു വലിയ സാമൂഹിക വിമർശനം നടത്തുന്ന കൃതികൂടിയാണിത്.
ജനലുകളൊക്കെ അടച്ചുപൂട്ടിയ കൊച്ചുമുറിയില്‍ കഴിയുന്ന കുഞ്ഞിപാത്തുമ്മയോട് നിസാര്‍ അഹമ്മദിന്റെ ബാപ്പ സൈനുല്‍ ആബിദീന്‍ ചോദിക്കുന്നുണ്ട് ” ഇതില്‍ കാറ്റും വെളിച്ചവും കടക്കണം. ആ ജനല്‍ അടച്ചിട്ടിരിക്കുന്നതെന്തിന് ?. ” ജനല്‍ തുറന്ന അദ്ദേഹം സ്വയം പറയുന്നുണ്ട് ” വെളിച്ചത്തിന് എന്തൊരു വെളിച്ചം” . നമ്മുടേത് എന്ന് കരുതപ്പെടുന്ന ഇടങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും അടച്ചിടാനുള്ളതല്ലെന്ന് ബഷീർ ഈ രംഗങ്ങളിലൂടെ സമുഹത്തെ ബോധ്യപ്പെടുത്തുന്നു. ഈ കൃതിയിലെ അർഥ ഗർഭമായ ആശയങ്ങൾ ഉൾകൊണ്ടാൽ കുഞ്ഞിപ്പാത്തുമ്മയുടെ മുറിയിലേക്ക് കടന്നുവന്ന ആ വെളിച്ചം നമ്മളിലേക്കും കടന്ന് വരും.
2 അഭിപ്രായങ്ങള്‍
nice story
മറുപടിഇല്ലാതാക്കൂplease add pdf
മറുപടിഇല്ലാതാക്കൂ