സ്ഥലത്തെ പ്രധാനദിവ്യൻ (നോവൽ)
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ഒരു ആക്ഷേപഹാസ്യ നോവലാണ് സ്ഥലത്തെ പ്രധാന ദിവ്യൻ. ബഷീറിന്റെ പ്രശസ്തരായ സ്ഥിരം കഥാപാത്രങ്ങളായ ആനവാരി രാമൻ നായർ, പൊൻകുരിശു തോമ, ഒറ്റക്കണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ തുടങ്ങിയ കഥാപാത്രങ്ങളെ വെച്ച് സാമൂഹ്യ-രാഷ്ട്രീയ വിമർശനമാണ് ബഷീർ ഈ നോവലിലൂടെ നടത്തുന്നത്. കണ്ടമ്പറയനാണ് സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത്.
ജീവിതത്തിന്റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നുവന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വന്‍കര തന്നെ ബഷീര്‍ സാഹിത്യത്തിലേക്കു കൊണ്ടുവന്നു. കടായിത്തീര്‍ന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം.
-എം.എൻ.വിജയൻ
സ്ത്രീ വിദ്വേഷം മഹത്തായ കല തന്നെ, അതൊരു വ്രതവുമാണ്. എന്ന ഒരു വാചകം ഈ കൃതിയിലുണ്ട് സാമൂഹിക അന്തരീക്ഷത്തിന്റെ പ്രതിഫലനങ്ങൾ തന്റെ കൃതിയിൽ ഉൾപ്പെടുത്താൻ കഥാകാരൻ മറക്കാറില്ല എന്ന് വേണം കരുതാൻ.
0 അഭിപ്രായങ്ങള്‍