Advertisement

Responsive Advertisement

സ്മരണകൾ എം.പി പോൾ

 സ്മരണകൾ എം.പി പോൾ 

സ്മരണകൾ എം.പി പോൾ,

എം.പി പോളിന്റെ സ്മരിച്ചുകൊണ്ട് ബഷീർ എഴുതിയതാണ് സ്മരണകൾ എം.പി പോൾ എന്ന പുസ്തകം.

എം.പി. പോൾ

മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്നു എം.പി പോൾ ജനനം : മേയ് 1, 1904  മരണം : ജൂലൈ 12, 1952. 

മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചു. എഴുത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാർക്കായി 

സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻ‌കൈയ്യെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. മതസ്ഥാപനങ്ങളുടെ വിശേഷിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്ന അദ്ദേഹത്തിന് തന്മൂലം ജീവിതകാലം മുഴുവൻ സഭയുടെ എതിർപ്പു നേരിടേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം.

നോവല്‍ സാഹിത്യം, ചെറുകഥാ പ്രസ്ഥാനം, ഗദ്യഗതി, സാഹിത്യവിചാരം, സൗന്ദര്യനിരീക്ഷണം, കാവ്യദര്‍ശനം തുടങ്ങിയ കൃതികളിലൂടെ മലയാളിയില്‍ ഒരു സാഹിത്യാവബോധം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1952 ജൂലൈ 12-ന് എം.പി പോള്‍ അന്തരിച്ചു. 1953-ല്‍ അദ്ദേഹത്തിന്റെ സ്മരണക്കായി കോട്ടയം ജില്ലയിലെ നാട്ടകത്ത് ഒരു അച്ചടിശാല സഹകരണസംഘം ആരംഭിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍