Advertisement

Responsive Advertisement

ബഷീറിന്റെ കത്തുകൾ

 ബഷീറിന്റെ കത്തുകൾ

ബഷീറിന്റെ കത്തുകൾ

ബഷീർ എഴുതിയ ചില കത്തുകൾ "ബഷീറിന്റെ കത്തുകൾ" എന്ന പേരിൽ പത്രപ്രവർത്തകയായ കെ. എ. ബീനയാണ് സമാഹരിച്ച് 2008-ൽ പ്രസിദ്ധീകരിച്ചത്.

കെ. എ. ബീനയ്ക്കും ഭർത്താവ് ബൈജു ചന്ദ്രനും ബഷീർ എഴുതിയതാണിവ. ബഷീറിന്റെ രചനയെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട അനേകം കൃതികളിലൊന്നാണിത്.

പ്രസാധകൻ: ഡി. സി. ബുക്സ്, കോട്ടയം

അന്ന് ആ നട്ടുച്ചയ്ക്ക് പോസ്റ്റ്മാൻ കൊണ്ടുത്തന്ന ആ തടിച്ച കവർ അത് കവർന്നെടുത്തത് എന്റെ ഹൃദയമാണ്. അതിലുണ്ടായിരുന്ന നീണ്ട കത്തിലെ വരികൾ ഒരു സ്നേഹക്കടൽ പോലെയാണ് മനസ്സിൽ ആർത്തിരമ്പി എത്തിയത്. വർഷങ്ങൾ ഇരുപതു കഴിഞ്ഞു ആ തിരമാലകൾ ഇന്നും അലയടിച്ചുകൊണ്ടേയിരിക്കുന്നു. ആ കുറിമാനം അങ്ങ് ബേപ്പൂരിലെ വൈലാലിൽ വീട്ടിൽനിന്നായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന സാക്ഷാൽ ബേപ്പൂർ സുൽത്താന്റെ കുറിമാനം. നീണ്ട പതിനെട്ട് പേജുകൾ. കറുത്ത മഷിയിൽ ആ പ്രത്യേക കൈപ്പടയിൽ. താഴെ നീട്ടിപ്പിടിച്ചിട്ട് ഒപ്പും. വൈക്കം മുഹമ്മദ് ബഷീർ. നിറയെ നിറയെ വൈക്കം മുഹമ്മദ് ബഷീർ!വിശ്വസിക്കാനാവാതെ കൈയിൽ നുള്ളി നോക്കി, നോവുന്നുണ്ടായിരുന്നു. സ്വപ്നമല്ല. തീർച്ചയായി, അങ്ങനെ ആ ശുഭമുഹൂർത്തത്തിൽ തികച്ചും അവിചാരിതമായി അക്ഷരങ്ങളുടെ രാജാവ്, “അമ്പിളി' എന്ന ഞങ്ങളുടെ വീട്ടിലേക്ക് എഴുന്നള്ളി... ഞാൻ "പൊന്നമ്പിളി'യായതും അന്നുതന്നെയാണ്. പിന്നീട് എപ്പോഴോ പൊന്നമ്പിളിക്കുട്ടിയും പൊന്നമ്പിളിത്തമ്പുരാട്ടിയുമൊക്കെയായി.

     -കെ.എ ബീന

പത്രപ്രവർത്തകയാവാനുള്ള വിദ്യാഭ്യാസ കാലഘട്ടത്തിൽ കെ. എ ബീന എന്ന പെൺകുട്ടി ബഷീറിനയച്ച കത്തിൽ നിന്നും പൊട്ടിമുളച്ച സൗഹൃദത്തിന്റെ വളർച്ചയാണ് ഈ കത്തുകളിൽ പ്രതിഫലിക്കുന്നത്. പുസ്തകത്തിലെ ഓരോ കത്തും, ബഷീറിന്റെ സ്വതസ്സിദ്ധമായ ശൈലികൊണ്ടും നർമ്മം കൊണ്ടും വായനക്കാരെ രസിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍