ജീവിതനിഴൽപ്പാടുകൾ (നോവൽ)
വൈക്കം മുഹമ്മദ് ബഷീർ എഴുതി 1954-ൽ പ്രസിദ്ധീകരിച്ച ഈ നോവെല്ലയിൽ പതിമൂന്ന് ആദ്യായങ്ങളാണ് ഉള്ളത്. എറണാകുളത്തുവെച്ചാണ് ജീവിതനിഴൽപ്പാടുകൾ എഴുതിയത്. സീതി ബിൽഡിങ്സ് എന്ന പേരിലുള്ള കെട്ടിടത്തിൽ ഒരു അടുക്കള മുറിയിലാണ് അന്ന് ബഷീർ താമസിച്ചിരുന്നത്.
ജീവിതനിഴൽപ്പാടുകൾ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന നവജീവൻ വാരികയിലാണ്. അതിൽ 1939 ജൂൺ മാസത്തിലെ ചില ലക്കങ്ങളിൽ ഈ കഥ പ്രസിദ്ധപ്പെടുത്തി.
"ഇതിലാണ് ബഷീറിന്റെ കലാപടവം ഞാൻ തെളിഞ്ഞു കാണുന്നത്" എന്ന് പി .കേശവദേവ് 'ജീവിതനിഴൽപ്പാടുകളെ' കുറിച്ച് അഭിപ്രായപെട്ടിട്ടുണ്ട്.
“തന്നെയും ലോകത്തെയും ചിരിച്ചുകൊണ്ടു പൊതിയുമ്പോഴും മനസ്സിന്റെ ഏതൊക്കെയോ കോണുകള്‍ പൊള്ളയായോ ശ്യൂനമായോ കിടക്കുന്നതായി ബഷീറിനു തോന്നിയിരിക്കണം.പക്ഷേ അതൊരു പരിഹാരമല്ലാത്ത പ്രശ്നമായി അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. ആ വലിയ വ്യക്തിത്വത്തിന്റെ കൈയില്‍ അതിനു മറുമരുന്നുണ്ടായിരുന്നു“
-എന്‍. പ്രഭാകരന്‍
കാഥാപശ്ചാതലം
മുഹമ്മദ് അബ്ബാസ്, വസന്ദകുമാരി, ജബ്ബാർ എന്നിവരാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. മുഹമ്മദ് അബ്ബാസ് എന്ന കഥാനായകൻ ജോലി അന്വേഷിച്ച് ഒരു നഗരത്തിൽ എത്തുന്നതോടെയാണ് കഥയുടെ തുടക്കം. അബ്ബാസിന്റെ ധൂർത്ത് കാരണം ഹോട്ടൽ മുറിയിൽ നിന്നും പുറത്താക്കി വിടുകയും പിന്നീട് ഒരു തെരുവിൽ എത്തിപ്പെടുകയും ചെയ്യുന്നു. കഥാവസാനം ജബ്ബാർ എന്ന സുഹൃത്ത് വഴി വേശ്യയായ വസന്ദകുമാരിയെ അബ്ബാസ് സ്നേഹിക്കുന്നതാണ് കഥാതന്തു.
0 അഭിപ്രായങ്ങള്‍