മാന്ത്രിക പൂച്ച (നോവൽ)
വൈക്കം മുഹമ്മദ് ബഷീർ 1968 ൽ എഴുതിയ ലഘുനോവലാണ് മാന്ത്രിക പൂച്ച. ബേപ്പൂരിലെ വീട്ടിലായിരിക്കുന്ന സമയത്താണ് കൃതി അദ്ദേഹം രചിച്ചത്.
ബഷീറിന്റെ വീട്ടിലെ പൂച്ചയാണ് പ്രധാന വിഷയം ഈ പൂച്ചയും ബഷീറിന്റെ മകളും അയൽക്കാരും തമ്മിലുള്ള വിവിധ ബന്ധങ്ങളും ആണ് കഥാതന്തു. പൂച്ച ആ നാട്ടിലുള്ളവരുടെ ഒരു വിശ്വാസത്തിന് നിമിത്തമാവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ. ആ കാലത്ത് സമൂഹത്തിൽ നിന്നിരുന്ന വിവിധ അനാചാരങ്ങളെ നർമ്മത്തിലൂടെ രൂക്ഷ വിമർശനം നടത്താൻ ബഷീർ ഈ കഥ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
ബഷീര്‍കൃതികളിലൂടെ വായിച്ചുനീങ്ങുമ്പോള്‍ നമ്മുടെ മുന്നിലുയരുന്ന പ്രധാന ചോദ്യം സാഹിത്യവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വേര്‍തിരിവ് എവിടെ എന്നതാണ്. ബഷീറിന്റെ രചനകളില്‍ ചിലത് കെട്ടുകഥകളാവാം, ചിലതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശങ്ങളുണ്ടാവാം. യാഥാര്‍ത്ഥ്യം എന്നു പറയുന്നത് ഈ സന്ദര്‍ഭത്തില്‍ ആത്മകഥാപരം എന്നതിനു സമാനമാണ്.
- ഡോ. ആര്‍. . ആഷര്‍
കഥാസംഗ്രഹം
കഥാകാരന്റെ ജീവിത സംഭവങ്ങൾ ഉൾകൊള്ളിക്കപ്പെട്ട നോവലാണിത്. ബഷീർ ബേപ്പൂർ സുൽത്താനായി വാഴുന്ന കാലം. ഭാര്യയോടും മകളായ ഷാഹിനയോടും കൂടെയാണ് ബേപ്പൂരിലെ വീട്ടിൽ താമസിക്കുന്നത്. ആ രണ്ടേക്കറിൽ പശുക്കൾ, കോഴികൾ, പട്ടി, പക്ഷികൾ, പരുന്ത്, കീരി തുടങ്ങി എല്ലാ ജീവജാലങ്ങളും നിരവധി വൃക്ഷലതാദികളും ഉണ്ട്.
ബഷീറിന്റെ മകൾ ഷാഹിന തനിക്കൊരു കളിക്കൂട്ടുകാരി ഇല്ലാത്തതിനാൽ പിതാവിനോട് സങ്കടം പറയുന്നു. ആ പ്രശ്നം പരിഹരിക്കാൻ മകൾക്ക് ഒരു പൂച്ചയെ ഉമ്മയും വാപ്പയും കൂടി നൽകി. പൂച്ചയ്ക്ക് കൈസുകുട്ടി എന്നൊരു പേരുമിട്ടു. വീട്ടിൽ വളർത്തുന്ന വൈറ്റ് ലെഗോൺ എന്ന പൂവൻകോഴി ആണ് മറ്റൊരു താരം.16 പിടക്കോഴികൾ ആണ് അതിന് ഭാര്യമാർ ആയിട്ടുള്ളത്. ബഷീറിന്റെ ചാരുകസേരയിൽ ആണ് അത് മിക്കപ്പോഴും സ്ഥാനം പിടിക്കുന്നത്.
ഈ കൃതിയിൽ സ്ത്രീ സമൂഹത്തെ സൗഭാഗ്യവതികൾ എന്നാണ് ബഷീർ വിശേഷിപ്പിക്കുന്നത്. ഒരിക്കൽ കൈസു പൂച്ച ആൺപൂച്ചയാണെന്ന് സൗഭാഗ്യവതികൾ തിരിച്ചറിയുന്നു, തുടർന്ന് സ്ത്രീ സമൂഹം അതിനെ അകറ്റി നിർത്തുന്നു, നീലാണ്ടൻ എന്ന് അതിന് പേരും ഇടുന്നു, അങ്ങനെ അത് ഹിന്ദു പൂച്ചയായി. പെൺപൂച്ച പെട്ടെന്ന് ആൺപൂച്ച ആയപ്പോൾ അവർ അതിനെ മാന്ത്രിക പൂച്ച എന്നു വിളിച്ചു തുടങ്ങി,അതിനു കാരണം ബഷീർ ആണെന്ന് സ്ത്രീ സമൂഹം വിശ്വസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം നീലാണ്ടനെ കാണാതാവുന്നു. സൗഭാഗ്യവതികളെല്ലാം ഭയപ്പെടുന്നു, രാത്രികാലങ്ങളിൽ നീലാണ്ടനെ സ്വപ്നം കണ്ടു ഞെട്ടി ഉണരുന്നു. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം നീലാണ്ടൻ വീണ്ടും പ്രത്യക്ഷപ്പെടുന്നു...
ഇങ്ങനെയാണ് കഥ പുരോഗമിക്കുന്നത് ബഷീറിന്റെ മറ്റു കൃതികൾപ്പൊലെ തന്നെ നർമ്മം കലർത്തി തന്മയത്വത്തോടെയാണ് ഈ നോവൽ രചിക്കപ്പെട്ടിട്ടുള്ളത്.
0 അഭിപ്രായങ്ങള്‍