Advertisement

Responsive Advertisement

താരാസ്പെഷ്യൽസ്

 താരാസ്പെഷ്യൽസ് (നോവൽ)

Tharaspecials,Malayalam novel,Vaikom Muhammad Basheer


വൈക്കം മുഹമ്മദ് ബഷീർ 1968 - ൽ എഴുതിയ നോവലാണ് താരാസ്പെഷ്യൽസ്. മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ഇത്. കഥക്കിടയിലൂടെ പല സാമൂഹിക വിഷയങ്ങളും വിമർശനങ്ങളും ബഷീർ ഉയർത്തുന്നുണ്ട്. പുരോഗമനത്തിനു തടസം നിൽക്കുന്ന തൊഴിലാളി യൂണിയനുകളും ബിസ്സിനെസ്സിനു യോജിച്ചതല്ലാത്ത കേരളത്തിലെ സാമൂഹിക അവസ്ഥയും, കല്യാണങ്ങൾ സ്ത്രീധനത്തിലൂടെ ഒരു കച്ചവടമാക്കുന്ന അവസ്ഥയുമെല്ലാം ബഷീറിൻ്റെ തൂലികയിലൂടെ പരിഹസിക്കപ്പെടുന്നുണ്ട്. 

പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വിളിച്ചോതുമ്പോഴും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രത്യാശ പുലർത്തുന്ന ബഷീറിനെ ഈ കഥയിൽ നമുക്ക് വായിച്ചെടുക്കാനാകും.

തനിക്കു പറയാനുള്ളത് അത്യാവശ്യമില്ലാത്ത ഒരു പദംപോലും ഉപയോഗിക്കാതെ സംവേദനം ചെയ്യാനുള്ള ബഷീറിന്റെ കഴിവ് മലയാളത്തിലെ മറ്റ് എഴുത്തുകാരുടെപോലും പ്രശംസ നേടിയിട്ടുണ്ട്. തന്റെ ഏറ്റവും വലിയ നോവലിനു പോലും ഇരുന്നുറുപേജിലധികം ദൈര്‍ഘ്യം നല്കാത്ത ഒരു എഴുത്തുകാരന് വാക്കുകള്‍ ധൂര്‍ത്തടിക്കുവാന്‍ സാധിക്കുകയില്ല.

                                                   - ആർ.ഇ ആഷർ


കഥാസംഗ്രഹം

'താരാസ്പെഷൽസ്' എന്നു തുടങ്ങുന്ന നോവലിൽ മൂന്നു സുഹൃത്തുക്കളുടെ ജീവിതമാണ് പറയുന്നത്. പാപ്പച്ചൻ എന്ന കഥാപാത്രം തന്റെ സുഹൃത്തുക്കളോട് ചേർന്ന് മുതൽ മുടക്കില്ലാതെ ഒരു സിഗരറ്റ് ഫാക്ടറി നിർമ്മിക്കാനാഗ്രഹിക്കുകയും ഫാക്ടറിക്ക് തന്റെ കാമുകിയുടെ പേര് കണ്ടെത്തുകയും ചെയ്യുന്നു. 'താരാ സിഗരറ്റ് ഫാക്ടറി'. എന്നാൽ മാനേജിങ് പാർട്നറായ പോളിയാകട്ടെ തന്റെ കാമുകിയുടെ പേര് നിർദ്ദേശിക്കുന്നു 'ഏലിക്കുട്ടി സിഗരറ്റ് ഫാക്ടറി'. പോളിയുടെ അപ്പച്ചന്റെ വകയായ ഒഴിഞ്ഞുകിടക്കുന്ന മുറികളാണ് ഫാക്ടറിക്കായി കണ്ടുവയ്ക്കുന്നത്. എന്നാൽ സിഗരറ്റ് നിർമ്മിക്കാനുള്ള യന്ത്രം തങ്ങളുടെ പഴയ സുഹൃത്തായ പ്രേം രഘുവിന്റെ കയ്യിലുണ്ടെന്ന്  മീശറപ്പായി എന്ന സ്മഗ്ളിങ് കച്ചവടക്കാരനിൽ നിന്നറിയുന്നു.

ഇതു നേടിയെടുക്കാൻ തന്ത്രപരമായി രഘുവിനെ പാർട്നറാക്കാൻ നിശ്ചയിച്ച് ഇരുവരും രഘുവിന്റെ മതിപ്പുനേടാൻ വേണ്ടി ഗോൾഡ്ഫ്ളേക്ക് പാക്കറ്റുകളുംജോണീവാക്കർ വിസ്കികളുമായി പോകുന്നു. അവിടെ ഗംഭീരമായ വിരുന്നു സൽകാരവും മറ്റും കഴിഞ്ഞ് തിരികെ വരുമ്പോൾ അവർക്കു നൽകുന്ന സമ്മാനങ്ങളിലൊന്ന് അവരാഗ്രഹിച്ച യന്ത്രമാണ്. അതുവരെ അതിനെ പറ്റി രഘു പറയാൻ വേണ്ടി അവർ ആഗ്രഹിച്ചുവെങ്കിൽ ഒടുവിൽ അതവർക്ക് സ്വന്തമായി. 

താരയ്ക്കും പാപ്പച്ചനും,ഏലിക്കുട്ടിക്കും പോളിക്കും വിവാഹ സമ്മനങ്ങളും രഘു വാഗ്ദാനം ചെയ്യുകയുണ്ടായി. എന്നാൽ മടക്കയാത്രയിലാണ് തങ്ങൾ നളിനിക്കും പ്രേം രഘുവിനും വിവാഹ സമ്മാന വാഗ്ദാനം പോലും ചെയ്തില്ല എന്നോർക്കുന്നത്.  അതിലവർ പശ്ചാതപിക്കുകയും ചെയ്യുന്നു. മുതൽമുടക്കാൻ പോലുമില്ലാത്തവൻ യന്ത്രയുടമയായതിലെ വൈരുദ്ധ്യവും വിവാഹം ഒരു ബിസിനസ് ആണെന്ന കാഴ്ചപ്പാടിന്റെ അപഗ്രഥനവും, പ്രണയ സാഫല്യത്തിനും 'കിടപ്പറ'പോലുള്ള പ്രസിദ്ധീകരണങ്ങൾക്കുള്ള എതിരാളികളിൽ നിന്നും രക്ഷ നേടാൻ സമരങ്ങളിൽ പങ്കുചേരുന്ന കുതന്ത്രങ്ങളെയും, എല്ലാവരും നേതാക്കളും കട്ടുമുടിച്ച് പണം നേടാൻ ആഗ്രഹിക്കുന്ന പൊതുജന വാസനയെയും പണക്കാരന്റെയും ദരിദ്രന്റെയും ജീവിതാവസ്ഥകളെയും ആറ് അധ്യായങ്ങൾ ചേർന്ന ഈ സൗഹൃദകഥയിലൂടെ ബഷീർ കാഴ്ചവെക്കുന്നു.


കഥാപാത്രങ്ങൾ

എൻ. ആർ. പാപ്പച്ചൻ 

സി. പി. പോളി (ബി. എ. ബി. എൽ)

 പ്രേം രഘു (പി. കെ. രഘുനാഥൻ)

ചെഞ്ചിസ്ഖാൻ (കൊച്ചിട്ട്യാതി)

അപ്പച്ചൻ (പോളിയുടെ)

റിക്ഷാക്കാരൻ പൈലി

നളിനി (രഘുവിന്റെ കാമുകി)

താര (പാപ്പച്ചന്റെ കാമുകി)

ഏലിക്കുട്ടി (പോളിയുടെ കാമുകി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍