Advertisement

Responsive Advertisement

ആനപ്പൂട

 ആനപ്പൂട (കഥകൾ)

ആനപ്പൂട, Malayalam stories, Basheer

വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ പ്രശസ്തമായ കഥയാണ് ആനപ്പൂട. ബഷീറിന്റെ നർമ്മ വൈഭവം നിഴലിച്ചു കാണാൻ കഴിയുന്ന ഒരു കലാസൃഷ്ടി.

ബഷീർകൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട്. അത് സ്‌നേഹത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തിൽനിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തിൽ വരിഞ്ഞുകെട്ടുന്നു.
             - പത്മനാഭൻ

കഥാസംഗ്രഹം

മോഷണമാണ്  കഥാതന്തു. കൊലകൊമ്പനായ ഒരാനയുടെ വാലിലെ ഒരു പൂടയാണ് മോഷ്ടിക്കുന്നത്. തന്റെ ക്ലാസ്മേറ്റായ രാധാമണിക്കു വേണ്ടിയാണ് ബഷീർ ഇത്രയും വലിയ സാഹസത്തിനു മുതിരുന്നത്. എട്ടോ ഒമ്പതോ വയസുള്ളപ്പോൾ കിടക്കപ്പായയിൽ മൂത്രമൊഴിക്കാതിരിക്കാൻ വേണ്ടി ബഷീറിനെ ആനയുടെ കാലിനടിയിലൂടെ നടപ്പിച്ചിട്ടുണ്ട്. സഹോദരനായ അബ്ദുൾ ഖാദറാണ് കുറ്റവാളിയെങ്കിലും പണികിട്ടിയത് കഥാകാരനാണ്.
ആനപ്പൂട തരണമെന്ന് ആനക്കാരോട് പറയുന്നു. പക്ഷേ ആനക്കാരത് നിരസിക്കുന്നു. ഗന്ത്യന്തരമില്ലാതെ അവസാനം ആന കുളിക്കുന്ന നേരം മുങ്ങാങ്കുഴിയിട്ടു ആനയുടെ വാൽ കടിച്ചു മുറിച്ചു. ആന വിരണ്ടോടി. നടന്ന കഥകളെല്ലാം ഉമ്മയോടും ബാപ്പയോടും പറയുകയും ബാപ്പ ആനക്കാരനോട് പറഞ്ഞ് ആനപ്പൂട വാങ്ങി കൊടുക്കുകയും ചെയ്തു. ബഷീർ അത് രാധാമണിക്ക് നൽകി. ഒരു ആനവാൽ കിട്ടാൻ കഥാകാരൻ നടത്തിയ ഗംഭീരമായ പ്രയത്നനത്തിന്റെ കഥയാണ് ആനപ്പൂട.


ഈ ഗ്രന്ഥത്തിലെ കഥകൾ:

ആനപ്പൂട.
മന്ത്രച്ചരട്.
ബാലയുഗപ്രതിനിധികൾ.
വത്സരാജൻ.
എന്റെ നൈലോൺ കുട.
ആശുപത്രിയിലെ മരണം.
ഒരു ഭാര്യയും ഭർത്താവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍