അനുരാഗത്തിന്റെ ദിനങ്ങൾ (നോവൽ)
1983 ൽ പ്രസിദ്ധീകരിക്കപ്പെട്ട ബഷീർ കൃതിയാണ് അനുരാഗത്തിന്റെ ദിനങ്ങൾ. ബഷീറിന് തന്റെ അയൽ വാസിയായ ഒരു ഹിന്ദു യുവതിയോട് തോന്നിയ പ്രണയവും അതിനെ തുടർന്നുണ്ടായ നിരാശയുമെല്ലാം പറഞ്ഞു തരുന്ന ഒരു കൃതിയാണ് ഇത്.
ഡയറി രൂപത്തിൽ എഴുതപ്പെട്ട ഈ കൃതിക്ക് ആദ്യം കാമുകന്റെ ഡയറി എന്നായിരുന്നു പേര്. പിന്നീട് ഈ പേര് വെച്ചത് എം ടി വാസുദേവൻ നായരുടെ നിർദേശത്തോടെയായിരുന്നു.
ഇതു പണ്ട് ചൂടോടെ കുത്തിക്കുറിച്ചതാണ്- കാമുകന്റെ ഡയറി. പ്രസിദ്ധപ്പെടുത്താന്‍ എഴുതിയറ്റല്ല. ഇത് അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന പേരില്‍ ഡോ എം എം ബഷീറും എം ടി വാസുദേവന്‍ നായരും എന്‍ പി മുഹമ്മദും കൂടി അവരുടെ ക്ലാസിക് ബുക് ട്രസ്റ്റിന്റെ ഒന്നാം പുസ്തകമായി പ്രസിദ്ധപ്പെടുത്തി. അനുരാഗത്തിന്റെ ദിനങ്ങള്‍ എന്നു പേരിട്ടത് എം ടിയാണ്. പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് എനിക്കതൊന്നു വായിച്ചു നോക്കാന്‍ സാധിച്ചില്ല. അതിനുള്ള മാനസികസന്നദ്ധത ഉണ്ടായിരുന്നില്ല. എന്നെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ വാസ്തവം പറഞ്ഞാല്‍ എനിക്ക് ഏകാഗ്രതയോടെ ശ്രദ്ധിക്കാനും കഴിഞ്ഞില്ല. ദുഃഖത്തിന്റെ പഴയ മുറിവ് വീണ്ടും പൊളിക്കുന്നതുപോലെ. എന്നെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ പേരുകളും വീട്ടുപേരുകളും വെട്ടിക്കളയാന്‍ പറഞ്ഞു; ആളെ അറിയരുതല്ലോ.
-ബഷീർ പുസ്തകത്തിൽ
ബേപ്പൂർ സുൽത്താന്റെയും സരസ്വതിദേവിയുടെയും പ്രണയവും പ്രണയലേഖനങ്ങളും. സരസ്വതിദേവി ബഷീറിലെ കാമുകനിലേക്കു കടന്നു വന്ന അനഭവുമെല്ലാം വിശദീകരിക്കുന്ന ഒരു രചനയാണിത്.
ഒരു കുമ്പസാര രഹസ്യം പോലെ ഈ കാമുകന്റെ ഡയറി നമുക്ക് മുന്നിൽ തുറന്നു വയ്‌ക്കുകയാണ് ബഷീർ. ബഷീന്റെ വ്യത്യസ്തത നിറഞ്ഞ ഒരു കൃതിയാണിത്.
0 അഭിപ്രായങ്ങള്‍