ചിരിക്കുന്ന മരപ്പാവ (കഥകൾ)
തന്റെ പഠന കാലഘട്ടത്തിൽ, വൈക്കത്തു വെച്ച് വലിയ ജനക്കൂട്ടത്തിനിടയിൽ ആയിരുന്ന ലോകവന്ദ്യനായ ഗാന്ധിജിയുടെ വലതു കൈയിൽ തൊട്ടത് പല പുസ്തകങ്ങളിലെ പോലെ അതെ സന്തോഷത്തോടും അഭിമാനത്തോടും ഇതിലും പരാമർശിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈക്കം മുഹമ്മദ് ബഷീർ എന്ന വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന ഒരു ദിനവും അനുഭവവും ആണ് ഇത് എന്ന് മനസിലാക്കാം .
ചിരിക്കുന്ന മരപ്പാവ അത് ഏതു കലാകാരൻ ഉണ്ടാക്കി എന്നറിഞ്ഞുകൂടാ വിലകൂടിയ രത്നങ്ങളാണ് അതിനുള്ളിൽ. രണ്ടരലക്ഷത്തിലധികം രൂപയുടേത്. അതുമായി അതുമായി ആ മരപ്പാവ നിശ്ശബ്ദമായി ചിരിക്കുന്നു.
- കഥയിൽ നിന്നും
ബഷീറിന്റെ മറ്റു കഥകളെ പോലെ ഈ ഏഴു കഥകളും നർമ്മത്തിൽ ചാലിച്ച മുത്തുകളാണ്. ജീവിതത്തിന്റെ അഗാതതലങ്ങളിലേയ്ക്ക് ഊളിയിട്ട് കഥാകാരന്‍ മുത്തുകളും പവിഴങ്ങളും തപ്പിയെടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നുമാറിനിന്നു ചിരിക്കുന്നു.
ഈ ഗ്രന്ഥത്തിലെ കഥകൾ
ചിരിക്കുന്ന മരപ്പാവ
നൂറുരൂപ നോട്ട്
എന്റെ വലതുകൈ
കണ്ണട ഒന്ന് രണ്ട് മൂന്ന്
പ്രതിമ
പേര
ഭാര്യയെ കട്ടുകൊണ്ടുപോകാൻ
ആളെ ആവശ്യമുണ്ട്
1 അഭിപ്രായങ്ങള്‍
Great
മറുപടിഇല്ലാതാക്കൂ