നേരും നുണയും (കത്തുകൾ)
വൈക്കം മുഹമ്മദ് ബഷീറിന്റ എഴുത്ത് കുത്തുകൾ സാമാഹരിച്ച്, വി.ടി നന്ദകുമാർ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ പുസ്തകമാണ് നേരും നുണയും.
അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ, ചിലപ്പോള്‍ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ തന്നെയും ലോകത്തെയും നോക്കി ചിരിച്ചു . കരച്ചിലിനെ അംഗീകരിക്കാനുളള മടികൊണ്ടല്ല, ‘ചിരി കരച്ചിലിനേക്കാള്‍ അധികം നല്ലതാണ്’ എന്ന (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു ) അറിവുകൊണ്ടുമാത്രമാണ് ബഷീര്‍ ചിരിയോടു കൂട്ടുചേര്‍ന്നത് .
- എന്‍ . പ്രഭാകരന്‍
ബഷീറിന്റേതായിട്ടുള്ള കത്തുകൾ, ചോദ്യോത്തരങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം. മുപ്പത്തിനാല് രചനകൾ അടങ്ങിയ സമാഹാരമാണിത്. ബഷീറിന്റേതുമാത്രമായ നർമ്മ രസങ്ങൾ കത്തുകളിലും ചോദ്യങ്ങൾക്കുള്ള മറുപടികളിലും കാണാവുന്നതാണ്.
ചോദ്യം:-
എം. ദാക്ഷായണി അമ്മ: ബഷീറേ, എന്റെ ഒരു സ്നേഹിതയുടെ കാര്യമാണ്. പ്രേമ വിവാഹം. രണ്ട് കുട്ടികളുണ്ട്. ഭർത്താവിന് ഇപ്പോൾ പണ്ടത്തെ മാതിരിയുള്ള സ്നേഹമില്ലെന്ന് തോന്നുന്നു. തൂങ്ങിപ്പിടിച്ചിരിക്കും. സന്തോഷമില്ല. ചോറിനും കറിക്കും തൊട്ടതിനൊക്കെ കുറ്റമാണ്. ശരിക്ക് ആഹാരം കഴിക്കുന്നില്ല. ദേഷ്യം തന്നെ. ഒന്നു പറഞ്ഞുതരാമോ; എന്താണ് ഭർത്താക്കന്മാരിങ്ങനെ ആയിത്തീരുന്നത്?
മറുപടി:-
ബഷീർ: ഭർത്താവ് എന്നു പറയുന്ന ആ പാവത്തിനെ ഉപദ്രവിക്കാതിരിക്കാൻ അപേക്ഷ. അതിയാനു ക്ഷീണമാണ്. വിറ്റാമിൻ, ഇരുമ്പ് കാൽസ്യം എന്നീ ഗുളികകളും, പാൽ, മുട്ട, സൂപ്പ്, എന്നിവയും, നല്ല രുചിയുള്ള കറികൾ ചേർത്തു ചോറും കൊടുക്കുക. ഒരു മാസം കഴിയുമ്പോൾ പണ്ടത്തെ മാതിരി പ്രേമത്തിൻറെ കൊലവിളി കേൾക്കും!
ഇത്തരത്തിൽ പലവിധത്തിലുള്ള ചോദ്യങ്ങളും അവയ്ക്ക് നർമ്മ രസങ്ങളോടു കൂടി ബഷീർ നൽകുന്ന മറുപടികളുമാണ് ഇതിൽ പറയുന്നത്. ബഷീറിനെ കൂടുതൽ അടുത്തറിയാനും അദ്ധേഹത്തിന്റെ നർമ്മ പാടവം മനസ്സിലാക്കാനും ഈ കൃതി സഹായിക്കും.
0 അഭിപ്രായങ്ങള്‍