Advertisement

Responsive Advertisement

യാ ഇലാഹീ

 യാ ഇലാഹീ! (കഥകൾ,ലേഖനങ്ങൾ)

യാ ഇലാഹീ, Malayalam stories, Basheer


വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നർമ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹി. ബഷീർ മരണപ്പെട്ട് മൂന്നു വർഷത്തിനു ശേഷം, അദ്ദേഹത്തിന്റെ പഴയ ഫയലുകളിൽ നിന്ന് കണ്ടെടുത്ത സൃഷ്ടികൾ ചേർത്താണ് യാ ഇലാഹി പ്രസിദ്ധീകരിച്ചത്.

"ദൈവത്തിന്റെ ഈ ഭൂഗോളത്തിലെ പ്രതിനിധികളാകുന്നു മനുഷ്യർ. നന്മ ചെയ്യുക, മനസ്സും ശരീരവും ശുദ്ധമാക്കിവയ്ക്കുക, ആരോഗ്യം സൂക്ഷിക്കുക, ഈ ലോകം കുറേക്കൂടി സുന്ദരമാക്കുക, ഓർക്കുക, അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം".

ബഷീറിയന്‍ തനിമ നൂറു ശതമാനവും ഉള്‍ക്കൊളളുന്നവയും അണപൊട്ടി ഒഴുകുന്ന നര്‍മ്മവുമുള്ളതാണ്‌ ഇതിലെ കഥകള്‍. തത്ത്വചിന്തയുടെയും ആത്‌മീയാന്വേഷണങ്ങളുടെയും അഗാധതയില്‍നിന്ന്‌ മുങ്ങിയെടുത്ത മുത്തുകളാണ്‌ ലേഖനങ്ങള്‍. ചിന്താപരതയുടെ ചക്രവാളങ്ങളിലും ബഷീറിയന്‍ നര്‍മ്മത്തിന്റെ സുഗന്ധം പരക്കുന്നു.

ചെറുകഥകളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.
നിത്യ നൂതനത്വത്തിന്റെ അലൗകികമായ ബഷീര്‍ സ്പര്‍ശത്തില്‍ ഇതിലെ ഓരോ രചനയും നമ്മെ വിസ്മയചിത്തരാക്കുന്നു . മലയാള സാഹിത്യത്തിന്റെ വിശ്വവിശാലത ഓരോ മലയാളിയുടെയും അഭിമാനബോധമാകുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍