പാവപ്പെട്ടവരുടെ വേശ്യ (കഥകൾ)
വൈക്കം മുഹമ്മദ് ബഷീറിന്റെ പത്ത് കഥകൾ ഉൾപ്പെടുന്ന കഥാസമാഹാരമാണ് പാവപ്പെട്ടവരുടെ വേശ്യ.
പോലീസിന്റെ മകൻ ആയിട്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരാൾ, മോഷണ മുതൽ തിരികെ നൽകുന്ന മോഷ്ടാവ്, പാവപ്പെട്ടവരുടെ വേശ്യ ആയ സ്ത്രീ ഇവരെല്ലാം നമ്മളെ വളരെയധികം ചിന്തിപ്പിക്കുന്നു. നിലാവുനിറഞ്ഞ പെരുവഴി എന്തോ അവ്യക്തമായി നമ്മളോട് പറയുന്നുണ്ട്. മിസ്സിസ് ജി.പിയുടെ സ്വർണ്ണ പല്ലുകൾ മോഷണം പോയ കഥ ചില വ്യക്തിബന്ധങ്ങൾ ഉള്ളുകൊണ്ട് എന്താണെന്ന് തുറന്നു കാണിക്കുക. കഷണ്ടി ഉണ്ടായ കഥയും പോക്കറ്റടിക്കാരിയായ ഭാര്യയും ഒക്കെ നമുക്ക് രസകരമായ അനുഭവം തരുന്നു.
ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികള്‍ അതിസാധാരണമാണ് . അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണതകളെ ഒന്നുമറിയാത്ത നിഷ്കളങ്കഭാവത്തില്‍ അനാവരണം ചെയ്യുന്നു, കഥ പറയാനറിയുന്ന ഈ കാഥികന്‍ .
- എം . ടി . വാസുദേവന്‍നായര്‍
നീലവെളിച്ചം
“നീലവെളിച്ചം” എന്ന കഥയിൽ കഥാകാരൻ ഭാർഗവീനിലയം എന്ന വീട്ടിൽ താമസിക്കുമ്പോളുള്ള അനുഭവങ്ങളാണ് പറയുന്നത്.
കഥാകൃത്തിന്റെ ജീവിതത്തിലെ അത്ഭുത സംഭവങ്ങളിൽ ഒന്ന് എന്ന ആമുഖത്തോടെ തുടങ്ങുന്നുണ്ട് ഈ കഥ, പ്രേതബാധക്കു കുപ്രസിദ്ധി കിട്ടിയിരുന്ന ഒരു വീട്ടിൽ താമസിക്കേണ്ടിവന്ന ചെറുപ്പക്കാരനായ ഒരെഴുത്തുകാരനും ആ വീട്ടിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു പെൺകുട്ടിയുടെ പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആർദ്രമായ ആത്മബന്ധത്തിന്റെ കഥയാണിത്.
ഈ കഥ വികസിപ്പിച്ച് ഭാർഗ്ഗവീനിലയം എന്ന പേരിൽ ബഷീർ തന്നെ എഴുതിയ തിരക്കഥ ആധാരമാക്കിയുള്ള ചലച്ചിത്രവും മലയാളത്തിലെ ഒരു നാഴികക്കല്ലായി തീർന്നു.
ഈ ഗ്രന്ഥത്തിലെ കഥകൾ
നീലവെളിച്ചം
പോലീസുകാരന്റെ മകൻ
ഒരു മനുഷ്യൻ
പാവപ്പെട്ടവരുടെ വേശ്യ
നിലാവുനിറഞ്ഞ പെരുവഴിയിൽ
ഇടിയന്‍ പണിക്കർ
മിസ്റ്റിസ് ജിപിയുടെ സ്വര്‍ണ്ണപ്പല്ലുകൾ
പെണ്‍മീശ
ഹുന്ത്രാപ്പിബുസ്സാട്ടോ
വളയിട്ട കൈ
0 അഭിപ്രായങ്ങള്‍