Advertisement

Responsive Advertisement

വിഡ്ഢികളുടെ സ്വർഗം

 വിഡ്ഢികളുടെ സ്വർഗം (കഥകൾ)

വിഡ്ഢികളുടെ സ്വർഗം, malayalam story, Basheer


വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 1948-ൽ  പ്രസിദ്ധീകരിച്ച  ചെറുകഥാസമാഹാരമാണ്  "വിഡ്ഢികളുടെ സ്വർഗം". 


പൂവൻപഴം

ആറു ചെറുകഥകൾ  അടങ്ങിയ സമാഹാരത്തിലെ ഒരു കഥ "പൂവൻപഴം" മാണ്. മൂന്ന് ഭാഗങ്ങളിലായാണ് കഥ അവതരിപ്പിക്കുന്നത്. ഒന്നാമത്തെ ഭാഗത്തിൽ വിവാഹത്തിന് മുമ്പുള്ള കാര്യങ്ങളും, രണ്ടാമത്തേതിൽ വിവാഹശേഷമുള്ള സംഭവങ്ങളും, മൂന്നാമത്തെ ഭാഗത്തു തങ്ങളുടെ വാർദ്ധക്യ കാലവുമാണ് അവതരിപ്പിച്ചിരിക്കുന്നത്.


കഥാസാരം

ദാമ്പത്യ ജീവിതത്തിലേ  വ്യത്യസ്ത തലങ്ങളെയാണ് കഥ അർത്ഥവത്താക്കുന്നത്. അബ്ദുൽ ഖാദർ, ജമീലാബീവി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾ. താൻ ജോലിചെയ്യുന്ന ബീഡി കമ്പനിയിലെ ഉടമസ്ഥന്റെ മകളായ ജമീലയെ വിവാഹം കഴിക്കുകയും സ്നേഹസാഫല്യം നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തിൽ ജമീലാബീവി ആദ്യമായി തന്റെ ഭർത്താവിനോട് പൂവൻപഴം ആവശ്യപെടുന്നു. എന്നാൽ അബ്ദുൽഖാദർ പൂവൻപഴം അന്വേഷിച്ചപ്പോൾ അത് കിട്ടാതെ വരികയും അതിനു പകരം ഓറഞ്ച് വാങ്ങി നൽകുകയും ചെയ്യുന്നു.  പൂവൻ പഴത്തിന് പകരം ഓറഞ്ച് വാങ്ങി നൽകിയതിന്റെ പേരിൽ അവരുടെ ഇടയിൽ നടക്കുന്ന സംഭവവികാസങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണ് കഥ.

ബഷീര്‍ ചുരുക്കിപ്പറയുന്നതില്‍ മാത്രം വിശ്വസിക്കുന്നു. അശുദ്ധമായ അയിരിനെ ചൂളകളിലിട്ട് ഉരുക്കി മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത് അമൂല്യമായ സ്വര്‍ണ്ണമാക്കി മാറ്റി ലോകത്തിനു കാഴ്ച വെക്കുന്നവരുണ്ട്. ഇതിന് നല്ല കഴിവും പരിചയവും വേണം. ഏറെ അദ്ധ്വാനവുമുണ്ട്. സാഹിത്യത്തില്‍ ഇങ്ങനെ എന്നും ചെയ്തുപോന്നിട്ടുള്ള ഒരു ഖനകനാണ് വൈക്കം മുഹമ്മദ് ബഷീര്‍. 

     -ടി. പത്മനാഭന്‍


ഈ ഗ്രന്ഥത്തിലെ കഥകൾ:

വിഡ്ഢികളുടെ സ്വർഗ്ഗം

പൂവൻപഴം

നിലാവ് കാണുമ്പോൾ

ആദ്യത്തെ ചുംബനം

കാൽപാട്

ഒഴിഞ്ഞ വീട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍