ധർമ്മരാജ്യം (ലേഖനങ്ങൾ)
വൈക്കം മുഹമ്മദ് ബഷീറിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ധർമ്മരാജ്യം. തിരുവിതാംകൂർ ദിവാൻ സർ സി. പി രാമസ്വാമി അയ്യർക്കെതിരെയുള്ള ശക്തമായ ലേഖനങ്ങളായിരുന്നു ഇത്.
1938 ൽ പ്രസിദ്ധീകരിക്കിട്ടപ്പെട്ട ഈ പുസ്തകം അതേ വർഷം തന്നെ തിരുവിതാംകൂറിൽ ഗവൺമെന്റ് നിരോധിക്കുകയും ഇതിന്റെ കോപ്പികൾ കണ്ടുഖെട്ടപ്പെടുകയും ചെയ്തു. നിരോധിക്കപ്പെട്ട ശേഷം ബഷീർ സ്വന്തമായി ഈ പുസ്തകം അടിച്ചിറക്കുകയും കടകളിലും വീടുകളിലും വിതരണം ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ ഗവൺമെന്റ് രണ്ടു വർഷം അദ്ദേഹത്തിന് ജയിൽ ശിക്ഷ വിധിച്ചു.
അനീതിയുടെയും അക്രമത്തിന്റെയും കഠാര മർദ്ദനങ്ങളേറ്റു, പൊട്ടിപ്പൊളിഞ്ഞ ശിരസ്സുകളോടും ചതഞ്ഞുമുറിഞ്ഞ ശരീരങ്ങളോടും ഒടിഞ്ഞു നുറുങ്ങിയ അവയവങ്ങളോടുംകൂടി, ചുടുചോരയിൽ കുളിച്ച് ഒരു നവ്യപ്രചോദനത്തിന്റെ പൊൻപുലരിയിൽ, അണിനിരന്നുനില്ക്കുന്ന ധർമ്മരാജ്യത്തിലെ എന്റെ യുവസഹോദരങ്ങളുടെ പാദങ്ങളിൽ സജീവമായ എന്റെ ഈ ഹൃദയവ്യഥയെ-ധർമ്മരാജ്യത്തെ സാദരം ഞാൻ സമർപ്പിച്ചുകൊള്ളുന്നു.
- വൈകം മുഹമ്മദ് ബഷീർ
സർ സി. പി.യുടെ പേക്കിനാവ്' സ്വാതന്ത്ര്യസമരകാലത്ത് ബോംബെയിൽ നിന്നിറങ്ങിയിരുന്ന ഒരു പ്രമുഖ ഇംഗ്ലിഷ് പത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ ചിത്രത്തിന് നല്കിയ അടിക്കുറിപ്പാണിത്. സമരപോരാളിയായ ബഷീറിന് അഭിമാനാർഹമായ ഈ വിശേഷണം നേടിക്കൊടുത്ത സുപ്രധാന രാഷ്ട്രീയ രചനയാണ് 'ധർമ്മരാജ്യം'. ബഷീറിന്റെ വിരലുകൾ മുറിച്ചുകളയുമെന്നു പരസ്യപ്രസ്താവന നടത്താൻ വരെ സി. പി.യെ പ്രേരിപ്പിച്ച തീപ്പൊരി ലേഖനം. ഒരു സേച്ഛാധിപതി ചരിത്രത്തിന്റെ തമോഗർത്തത്തിലേക്കു വലിച്ചെറിഞ്ഞ രാഷ്ട്രീയകൃതി. എഴുത്തുകാരനെ തുറുങ്കിലടയ്ക്കാൻ ഭരണകൂടത്തിന് നിമിത്തമായ വിധ്വംസക രചന.
ഡി. സി ബുക്സാണ് 2008 ൽ ഈ പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചത്.
0 അഭിപ്രായങ്ങള്‍