മരണത്തിന്റെ നിഴലിൽ (കഥ)
1951 ലാണ് ഈ കൃതി പ്രസികരിക്കപ്പെടുന്നത്. ഈ പുസ്തകത്തിന്റെ പ്രത്യേകത ബഷീർ സ്വതസിദ്ധമായ ശൈലിയും ഹാസ്യവുമൊന്നും ഈ കൃതിയിൽ കണാൻ കഴിയില്ല എന്നതാണ്. ഇത്തരത്തിലുള്ള ബഷീറിന്റെ ഏക കൃതിയാണിത്.
ജീവിതത്തിന്റെ ആന്തരികമായ വശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യ ജന്മം എന്തിനെന്നും ജീവിതത്തിന്റെ ധർമ്മം എന്തെന്നും കണ്ടെത്താൻ ഈ കഥയിലൂടെ ബഷീർ ശ്രമിക്കുന്നു.
ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷ ഉപയോഗിക്കുവാനായി വളരെ സൂക്ഷ്മമായ ശൈലീവ്യതിയാനങ്ങൾ വരുത്തിയിരിക്കുന്നത് അവയുടെ ഓരോ താളിലുടെയും കടന്നുപോകുന്ന ഒരുവന് സഹജവാസനയിലുടെ പെട്ടെന്നുതന്നെ തിരിച്ചറിയാനാവും.
-ആർ, ഇ. ആഷർ
ചിന്തോദ്ദീപകമാണ് ഈ കഥ, ആദ്യത്തേയും അവസാനത്തേയും കലാകാരനാണ് പ്രപഞ്ചസ്രഷ്ടാവായ ഈശ്വരൻ എന്ന അടിസ്ഥാന തത്ത്വത്തിലൂന്നിയാണ് ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ഈ കൃതിയിലൂടെ നിരന്തരം യുദ്ധത്തെ ഓർമ്മിപ്പിക്കുന്ന എഴുത്തുകാരൻ പങ്കുവെക്കുന്നത് മാനസികമായി മനുഷ്യ മനസ്സിൽ നടക്കുന്ന സംഘർഷങ്ങളെയാണ്. മനുഷ്യകുലത്തിന് ഒടുവിൽ കാണാൻ സാധിക്കുന്നത് മരണത്തിന്റെ പൊട്ടിച്ചിരിയാണെന്ന് ഈ കഥ പറഞുവെക്കുന്നു.
സൂര്യോദയത്തിന്റെ താഴെയും മുകളിലും നമുക്ക് അറിയാൻ കഴിയാത്തതായി പലതുമുണ്ടെന്ന തത്വം ആത്മീയമായ രീതിയിൽ അവതരിപ്പിക്കുന്നു. ആത്മീയ ചിന്തകൾ ഉണർത്തുന്ന കൃതിയാണ് മരണത്തിന്റെ നിഴലിൽ.
0 അഭിപ്രായങ്ങള്‍