Advertisement

Responsive Advertisement

ജീവിതം ഒരനുഗ്രഹം

ജീവിതം ഒരനുഗ്രഹം (ലേഖനങ്ങൾ)

ജീവിതം ഒരനുഗ്രഹം, Jeevitham oranugraham, Vaikom Muhammad Basheer

1939-ല്‍ സ്വതന്ത്യസമര അലയൊലികൾ നാടാകെ ഉയര്‍ന്നു നിന്ന സമയത്ത്  വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച ഏതാനും കഥകളും ലേഖനങ്ങളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്.

സ്വാതന്ത്ര്യ സമര കാലഘട്ടത്തെ കുറിച്ചുള്ള തീക്ഷണമായ ഓർമ്മപ്പെടുത്തലുകൾ നൽകുന്ന മികച്ച പല കൃതികളും ഈ പുസ്തകത്തിലുണ്ട്. സുഹൃത്തുക്കളെ അനുസ്മരിക്കുമ്പോൾ ബഷീർ അത്യധികം സ്‌നേഹത്തോടെയും, എളിമയോടെയും എഴുതുന്നു; അദ്ദേഹം ഒരു മനുഷ്യസ്‌നേഹിയും, പ്രകൃതിസ്നേഹിയും ആയികാണാം

1939 മുതൽ ബഷീർ മരിക്കുന്നത് വരെ എഴുതിയ ചില ലേഖനങ്ങളും ചെറുകഥകളും അടങ്ങുന്ന ഒരു സമാഹാരമാണ് രണ്ടു ഭാഗങ്ങളുള്ള ഈ പുസ്തകം. ആദ്യ ഭാഗത്ത് ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒൻപതിൽ എഴുതിയ പല ചെറുകഥകളും കുറിപ്പുകളുമാണ്. സരസമാണെങ്കിൽ തന്നെയും ഈ ഭാഗത്തിൽ കുറച്ച് ഗൗരവസ്വഭാവമുള്ള കൃതികളാണ് ഉള്ളത്. രണ്ടാം ഭാഗത്തിലുള്ള എഴുത്തുകൾ പിൽക്കാലത്തുള്ളവയാണ്. തകഴിയുടെ പിശുക്കും, സുകുമാർ അഴീക്കോടിന്റെ സാഗരഗർജ്ജനവും, ഷാൻ രണ്ടാമനും, മാങ്കോസ്റ്റിൻ മരവും, അടുത്ത ചങ്ങാതിയായ പോഞ്ഞിക്കര റാഫിയും, സുഹൃത്തുക്കളായ പ്രേംനസീറും, പൊൻകുന്നം വർക്കിയും, മാമ്മൻ മാപ്പിളയും, ആദ്യ കാമുകി "തങ്ക"വും, ബഷീറിന്റെ കൂട്ടുകാരികളായ പ്രേതങ്ങളും മറ്റുമാണ് വിഷയങ്ങൾ.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്‍റെ കൃതികൾ തേടിയെടുത്ത് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പുസ്തകമാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍