വിശ്വവിഖ്യാതമായ മൂക്ക് (കഥ)
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമൂഹിക വിമർശന കഥയാണ് വിശ്വവിഖ്യാതമായ മൂക്ക്.
നമ്മുടെ ചരിത്രപുരുഷൻ ഒരു കുശിനിപ്പണിക്കാരനായിരുന്നു. കുക്ക്, പറയത്തക്ക ബുദ്ധിവൈഭവമൊന്നുമുണ്ടായിരുന്നില്ല. എഴുത്തും വായനയും അറിഞ്ഞുകൂടാ. അടുക്കളയാണല്ലോ അദ്ദേഹത്തിന്റെ ലോകം. അതിനു വെളിയിലുള്ള കാര്യങ്ങളെക്കുറിച്ച് തികച്ചും അശ്രദ്ധൻ, എന്തിനു ശ്രദ്ധിക്കണം?
- കഥയിൽ നിന്നും.
എഴുത്തും വായനയും വശമില്ലാത്ത ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാമാണ് ഈ കഥയിടുടെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി അവതരിപ്പികയാണ് ബഷീർ ഈ കഥയിലൂടെ ചെയ്യുന്നത്.
ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരെഴുത്തുകാരനും നേടിയിട്ടില്ല . വായനക്കാരനെ ഇതിവൃത്തത്തിന്റെ ഏതിടവഴിയിലേക്കും കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന മോപ്പസാങ്ങിന്റെയും ശ്വാസംമുട്ടുന്ന അന്തരീക്ഷങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന ചെഖോവിന്റെയും കൗശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നുണ്ട് .
- എം . എന്‍ . വിജയന്‍
കപടബുദ്ധിജീവികളെയും നവ മാധ്യമ സംസ്‌കാരത്തെയും പരിഹസിക്കാന്‍ ബഷീര്‍ ഈ മൂക്ക് ആയുധമാക്കുകയാണ് ഈ കൃതിയിൽ.
ബഷീറിന്റെ ഹാസ്യകലാപാടവം വിളിച്ചോതുന്ന അതുല്യകൃതിയാണ് വിശ്വവിഖ്യാതമായ മൂക്ക്.
0 അഭിപ്രായങ്ങള്‍