കഥാബീജം (നാടകം)
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നാടകമാണ് കഥാബീജം. ഒരു കാലത്ത് എഴുത്തുകാർ നേരിടേണ്ടി വന്ന വെല്ലുവിളികളെ വ്യക്തമായതും ലളിതവുമായ ഭാഷയിലൂടെ തുറന്നുകാട്ടുന്നു.
1945 ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ബഷീർ എഴുതിയ ഏക നാടകമാണിത്.
ഞാനാണ് കഥ, ഞാനെഴുതുന്നത് ഭാഷയും ഇതൊരു ആത്മാഭിമാനമാണ്. അഹന്തയാണ് എന്ന് പറയാം. പക്ഷേ. ബഷീറിന്റെ കൃതികളില്‍ തനിക്കേറ്റ നഖപ്പാടുകളാണ് സ്നേഹം. തനിക്കു കിട്ടിയ ചവിട്ടും തൊഴിയുമാണ് സ്വാതന്ത്ര്യം. താനലഞ്ഞ നാടുകളാണ് ലോകം തന്റെ അനുഭവങ്ങളുടെ സാകല്യമാണ് തത്ത്വചിന്ത.
-എം.എൻ വിജയൻ
സദാശിവൻ എന്ന എഴുത്തുകാരനാണ് ഇതിലെ പ്രധാന കഥാപാത്രം. പ്രസിദ്ധനും ഒരുപാട് ആരാധകരുള്ള ഒരു എഴുത്തുകാരനായിട്ടും ഒരു ഭിക്ഷക്കാരന് പോലും കൊടുക്കാൻ കയ്യിൽ കാശില്ലാത്ത, വീട്ടിൽ രോഗിയായ അച്ഛന് മരുന്നിനുപോലും കാശ് കൊടുക്കാൻ കഴിയാതെ ദാരിദ്രത്തിൽ കഴിയുകയാണ് എഴുത്തുകാരൻ. അടുത്ത വീട്ടിലെ മാധവിയുടെ കുറുമ്പുകളാണ് ഇടയ്ക്ക് എന്തെങ്കിലും വ്യത്യാസമായി കഥയിലേക്ക് കടന്നു വരുന്ന ഒരു കാര്യം. എഴുത്ത്കാരുടെ അവസ്ഥ വിവരിക്കുന്ന ഒരു വ്യത്യസ്ഥമായ കലാസൃഷ്ടി.
1 അഭിപ്രായങ്ങള്‍
nice
മറുപടിഇല്ലാതാക്കൂ