ഒരു ഭഗവത്ഗീതയും കുറേ മുലകളും (കഥകൾ)
വൈക്കം മുഹമ്മദ് ബഷീറിൻെറ ഏറെ പ്രശസ്തമായ ഒരു കൃതിയാണ് ഒരു ഭഗവത്ഗീതയും കുറേ മുലകളും. 1967 ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. ഏറെ ചിന്തനീയമായ പന്ത്രണ്ട് കഥകളടങ്ങുന്ന ഒരു കഥാ സമാഹാരമാണിത്.
എ. കെ. ടി. കെ. എം, വാസുദേവൻ നമ്പൂതിരിപ്പാട്, ചങ്ങമ്പുഴ കൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരാണ് ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങൾ.
ഒരെഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ അയാളുടെ അനുഭവസമ്പത്ത് വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് നിര്‍വിവാദമാണ് . ജീവിതം അനുഭവങ്ങളുടെ സഞ്ചയം മാത്രമാണല്ലോ എഴുത്തുകാരനാണെങ്കില്‍ ജീവിതത്തിന്റെ ഗാതാവ് മാത്രമല്ല വ്യാഖ്യാതാവ് കൂടിയാണ്. അങ്ങനെയുള്ള എഴുത്തുകാരന് അനുഭവങ്ങള്‍ ഏറ്റവും വലിയ കൈമുതലാകുന്നതില്‍ അത്ഭുതപ്പെടാനില്ല . വൈക്കം മുഹമ്മദ് ബഷീറാണെങ്കില്‍ മലയാളത്തില്‍ ഇന്നോളമുള്ള കഥാകൃത്തുക്കളില്‍ വച്ച് ഏറ്റവും വലിയ അനുഭവ സമ്പന്നനുമാണ്
- ടി. പത്മനാഭൻ
നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മത വിഭാഗീയ ചിന്തയെ പരിഹസിച്ച് ബഷീർ തന്നെത്തന്നെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച കഥയാണിത്. മംഗളോദയം പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീതയെന്ന പുസ്തകം, ഒരു ഇസ്ലാം മതവിശ്വാസി ആയതിൻെറ പേരിൽ ലഭിക്കാതിരുന്നതിനാൽ അതിനെ ചോദ്യം ചെയ്യുന്ന ഒരു കഥയാണിത്.
0 അഭിപ്രായങ്ങള്‍