Advertisement

Responsive Advertisement

വിശപ്പ്

 വിശപ്പ് (കഥകൾ)

വിശപ്പ്, vishappu,malayalam story, Basheer


വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഏഴ് കഥകളുടെ സമാഹാരമാണ് വിശപ്പ്. 1954 ലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഈ പുസ്തകത്തിൽ ബഷീറിന്റെ ആദ്യ കഥയായ 'എന്റെ തങ്കം' എന്ന കഥ തങ്കം എന്ന പേരിലുണ്ട്. 1937 ൽ എറണാകുളത്ത് നിന്നുള്ള ജയകേസരി എന്ന പത്രത്തിലാണ്. എന്റെ തങ്കം എന്ന ചെറുകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ കൃതി സൗത്ത് ഏഷ്യൻ സാഹിത്യത്തിലെ ഒരു മോണ്ടേൺ ക്ലാസ്സിക്കായി വിലയിരുത്തപ്പെടുന്നു.

ബഷീറിന്റെ പല കഥകളും കഥാപാത്രങ്ങളും അദ്ദേഹത്തോട് ലൗകിക ജീവിതത്തില്‍ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്. പക്ഷേ കഥയില്‍ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.

-സുകുമാർ അഴീക്കോട്


വിശപ്പ് 

വിശപ്പ് എന്ന കഥ പേരുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഈ കഥയുടെ പേരു വായിക്കുമ്പോൾ ഒരാള്‍ ആദ്യം വിചാരിക്കുന്നത് അത് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായ ദാരിദ്ര്യത്തെക്കുറിച്ചാണ് എന്നായിരിക്കും. എന്നാല്‍ അത്തരം വിശപ്പുകള്‍ ക്ഷണനേരം കൊണ്ട് ശമിപ്പിക്കാവുന്നതേ ഉള്ളൂവെന്നും അവയ്‌ക്കെല്ലാം അപ്പുറം നിൽക്കുന്ന മറ്റുപല വിശപ്പികളുണ്ട് എന്നുമാണ് ബഷീർ എഴുതുന്നത്.


 ഈ ഗ്രന്ഥത്തിലെ കഥകൾ

 തങ്കം

 ശശിനാസ്

 ഹൃദയനാഥ

 മരുന്ന്

 നമ്മുടെ ഹൃദയങ്ങൾ

 പിശാച്

 വിശപ്പ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍