അനർഘനിമിഷം (കഥകൾ,ലേഖനങ്ങൾ)
ബഷീറിന്റെ മറ്റു കൃതികളിൽ നിന്നും വ്യത്യസ്തമായി ഹാസ്യവും ആക്ഷേപഹാസ്യ മൊന്നും ഇല്ലാതെ തത്വചിന്തയും ആത്മീയതയും നിറഞ്ഞ കഥകളുടെ സമാഹാരമാണ് അനർഘനിമിഷം. 1946 ലാണ് ഈ കൃതി പ്രസികരിക്കപ്പെടുന്നത്.
നീയും, ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്ന്, അവസാനം നീ, മാത്രമായി അവശേഷിക്കുവാൻ പോകയാണ്. നീ മാത്രം. യാത്രയ്ക്കുള്ള സമയം വളരെ അടുത്തുകഴിഞ്ഞു.പെയ്യുവാൻ പോകുന്ന കാർമേഘത്തെപ്പോലെ ഈ ഓർമ എന്റെ അന്തരംഗം പൊട്ടുമാറ് വിങ്ങിനിൽക്കുന്നു.
-അനർഘ നിമിഷം
സൂഫിമാർഗ്ഗത്തിന്റെ പലതരത്തിലുള്ള ചിന്താധാരകൾ ഇവിടെ കാണാൻ സാധിക്കുന്നു. താൻ എന്താണെന്ന് സ്വയം അറിയുന്ന നിമിഷത്തിലൂടെ കടന്നുപോകുന്ന എഴുത്തുകാരന്റെ മാനസിക പിരിമുറുക്കം ഈ കഥകളിൽ പ്രതിധ്വനിക്കുന്നുണ്ട്.
ജീവിതത്തിന്റെ അർത്ഥം വ്യക്തമാകുന്ന നിമിഷത്തെ അനർഘമായി കാണുകയും ആ ചിന്തയെ എങ്ങോട്ടെന്നില്ലാത്ത യാത്രയെയും ചിത്രീകരിക്കുന്നു. ദൈവസ്മരണകളിൽ നിന്നുണ്ടാവുന്ന പ്രണയത്തിന്റെ അനശ്വര നിമിഷം. ഒരുതരത്തിൽ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാരയാണ് അനർഘനിമിഷം.
ഈ പുസ്തക താളുകളിൽ
അനർഘനിമിഷം
ജീവിതം
മംഗളാശംസകൾ
സന്ധ്യാ പ്രണാമം
യുദ്ധം അവസാനിക്കണമെങ്കിൽ
വിശുദ്ധ രോമം
പൂനിലാവിൽ
അനൽ ഹഖ്
ഏകാന്തതയുടെ മഹാതീരം
അജ്ഞാതമായ ഭാവിയിലേക്ക്.
0 അഭിപ്രായങ്ങള്‍