ജന്മദിനം (കഥ)
വൈക്കം മുഹമ്മദ് ബഷീർ പട്ടിണി ഇതിവൃത്തമാക്കി എഴുതിയ ചെറുകഥയാണ് ജന്മദിനം. 1945 ലാണ് ഈ കഥ രചിക്കപ്പെട്ടത്. എട്ടോളം കഥകൾ ഉൾപ്പെടുന്ന ജന്മദിനം എന്ന കഥാസമാഹാരത്തിലാണ് ഈ കഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബഷീർ തന്റെ ജന്മദിന അനുഭവം വിവരിക്കുകയാണിതിൽ. ഒരു ഡയറിക്കുറിപ്പ് മട്ടിൽ എഴുതിയ ഈ കഥ ഇല്ലാത്തവനും ഉള്ളവനും തമ്മിലുളള അന്തരം വ്യക്തമാക്കുന്നു.
ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരെഴുത്തുകാരനും നേടിയിട്ടില്ല, വായനക്കാരനും നേടിയിട്ടില്ല. വായനക്കാരനെ ഇതിവൃത്തത്തിന്റെ എതിടവഴിയിലേക്കും കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്ന മോപ്പസാങ്ങിന്റെയും ശ്വാസം മുട്ടുന്ന അന്തരീക്ഷങ്ങൾ നിർമ്മിക്കാൻ കഴിയുന്ന ചെഖോവിന്റെയും കാശലങ്ങൾ ബഷീറിൽ ഒന്നിക്കുന്നു. "
- എം.എൻ. വിജയൻ
കഥാസംഗ്രഹം
കഥാകാരന്റെ ജന്മദിനത്തിന്റെ വിവരണമാണിതിൽ. പണക്കാരനാായ മാത്യു അവന് ജന്മദിനാശംസകൾ നേരുന്നുണ്ട്. കഴിഞ്ഞവർഷത്തെ പോലെ ഈ വർഷവും താങ്കൾക്ക് സുഭിക്ഷമായിരിക്കട്ടെ എന്ന് മാത്യു ആശംസിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ തന്റെ അവസ്ഥ ഈ വർഷം ഇല്ലാതിരിക്കട്ടെ എന്ന് ആഖ്യാതാവ് ഉള്ളിൽ പ്രാർത്ഥിക്കുന്നുണ്ട്.
ഒരു ചായക്ക് പോലും ഗതിയില്ലാത്ത ആ ജന്മദിനത്തിൽ അയാൾ പരിചയക്കാരെ സന്ദർശിക്കാൻ പോകുന്നു. പക്ഷെ അയാളുടെ പട്ടിണിയോ പ്രാരാബ്ദങ്ങളോ അവരറിയുന്നില്ല. അയാളൊട്ട് ആരെയും അത് അറിയിക്കുന്നുമില്ല. ഒടുവിൽ വിശപ്പ് സഹിക്കാനാവാതെ മാത്യുവിന്റെ ഭക്ഷണം കട്ടുതിന്നുന്നതോടുകൂടി കഥഅവസാനിക്കുന്നു.തന്റെ മോഷണം പിടിക്കപ്പെടുമെന്ന് അയാൾ ഭയപ്പെടുന്നുണ്ട്. എന്നാൽ ഭാഗ്യത്തിന് അങ്ങനെയൊന്നും സംഭവിക്കുന്നില്ല.
പുസ്തകത്തിലെ കഥകൾ
1. ജന്മദിനം
2. ഐശുകുട്ടി
3. ടൈഗർ
4. നൈരാശ്യം
5. കള്ളനോട്ട്
6. ഒരു ചിത്രത്തിന്റെ കഥ
7. സെക്കന്റ് ഹാൻഡ്
8. ഒരു ജയിൽ പുള്ളിയുടെ ചിത്രം
0 അഭിപ്രായങ്ങള്‍