Advertisement

Responsive Advertisement

ആനവാരിയും പൊൻകുരിശും

 ആനവാരിയും പൊൻകുരിശും (നോവൽ)

ആനവാരിയും പൊൻകുരിശും,Vaikom Muhammad Basheer, Malayalam novel


വൈക്കം മുഹമ്മദ് ബഷീർ എഴുതിയ രസകരമായ ഒരു ചെറു നോവലാണ് ആനവാരിയും പൊൻകുരിശും.

ആനവാരിയും പൊൻ‌കുരിശും പണ്ട് വെറും രാമൻ നായരും തോമയും ആയിരുന്നു. അവർക്ക് ഈ ബഹുമതികൾ അവർക്ക് ആരു കൊടുത്തു? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ നോവലെന്ന് ബഷീർ പറയുന്നു . സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ബഷീറിന്റെ പല കൃതികളിലേയും കഥാപാത്രങ്ങൾ ഈ നോവലിൽ കയറിവരുന്നുണ്ട്.

ഈ ശ്വരാനുഗ്രഹത്തോടുകൂടിത്തന്നെ പറയാമല്ലോ: സ്ഥലത്ത് രണ്ടാനകളുണ്ട്. ചാത്തങ്കേരി മന വകയാണ്. ഒന്നിന്‍റെ പേര് കൊച്ചുനീലാണ്ടൻ, മറ്റേതിന്‍റെ പേര് പാറുക്കുട്ടി. രണ്ടും സ്ഥലവാസികളുടെ കണ്ണിലുണ്ണികളായി പ്രശോഭിക്കുന്നു.

                                                    -നോവലിൽ നിന്നും


ബഷീറിന്റെ തനത് ശൈലിയും നർമ്മവും കൂടിക്കലർന്ന ഈ കൃതി ഒറ്റയിരുപ്പിൽ മടുപ്പ് കൂടാതെ വായിച്ചു തീർക്കാനാകും.

ബഷീർകൃതികൾ ഇന്നും എന്നും അതിന്റെ കലാപരമായ ഭംഗികൊണ് വായിക്കപ്പെടുമെന്നതിനു സംശയമില്ല. തന്റെ തലമുറയിലെ മറ്റു  ഗണനീയരായ എഴുത്തുകാരെ പോലെ അദ്ദേഹവും സാമൂഹിക ഉന്നമനം ലാക്കാക്കിയാണ് എഴുതിയത്. പക്ഷേ നെടുങ്കൻ പ്രഭാഷണം നടത്താതെ തനിക്കു പറയാനുള്ളതു മ്യദുവായും ഭംഗ്യന്തരേണയും പറഞ്ഞ് വായനക്കാരെ അനുനയിപ്പിച്ച് കൂടെ കൊണ്ടു പോകുന്ന അനനുകരണീയമായ രീതിയാണ് അദ്ദേഹം അവലംബിച്ചത് എന്നുമാത്രം.

                                                       - ആർ. ഇ. ആഷർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍